തളിപ്പറമ്പ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് രജതജൂബിലി ആഘോഷ സംഘാടകസമിതി രൂപവത്കരണയോഗം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.എം. കൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു.
തളിപ്പറമ്പ്: തളിപ്പറമ്പ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് (ടാസ്ക്) രജതജൂബിലി ആഘോഷ സംഘാടകസമിതി രൂപവത്കരണയോഗം തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.എം. കൃഷ്ണന് ഉദ്ഘാടനം ചെയ്തു.
കോളേജ് പ്രസിഡന്റ് ഐ.വി. നാരായണന് അധ്യക്ഷത വഹിച്ചു.
വിസ്മയ പാര്‍ക്ക് വൈസ് ചെയര്മാന് കെ. സന്തോഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സി. ബാലകൃഷ്ണന്, എസ്. പി. രമേശന്, തളിപ്പറമ്പ് നഗരസഭ കൗണ്‍സിലര്‍ ടി. ബാലകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്തംഗം പി. ഷൈനി, വാര്‍ഡംഗം ടി. നിഷ, കെ. കൃഷ്ണന്, എ. രാജേഷ്, പി.കെ. കുഞ്ഞിരാമന്, സി. വിജയന്, സി.എച്ച്. വിജയന്, ആര്. ഗോപാലന്, സ്റ്റാഫ് സെക്രട്ടറി ശരണ്യ വിജയന്, വിദ്യാര്‍ഥി യൂണിയന് പ്രതിനിധി അഭിരാജ്, പ്രിന്‍സിപ്പല്‍ ഡോ. കെ.വി. ഉണ്ണികൃഷ്ണന്, സെക്രട്ടറി പി.എന്‍. സുലേഖ എന്നിവര്‍ സംസാരിച്ചു.
ഒരു വര്‍ഷം നീളുന്ന ആഘോഷം മേയില്‍ ആരംഭിക്കും.